ST GEORGE CHURCH PULINKATTA-VAGAMON
ST GEORGE CHURCH PULINKATTA - HISTORY
പുളിങ്കട്ട ആദ്യകാല ചരിത്രം
ചരിത്രമുറങ്ങുന്ന ഹൈറേഞ്ചിലെ ആദ്യ കുടിയേറ്റ ഗ്രാമമായ ഉപ്പുതറയുടെ മടിത്തട്ടില്‍ വളര്‍ന്നുവന്ന പുളിങ്കട്ട ഗ്രാമം. പശ്ചിമഘട്ട മലനിരകള്‍ ആകാശംമുട്ടെ ഉയര്‍ന്നുനില്‍ക്കുമ്പോള്‍ അതിനു മനോഹാരിത പകര്‍ന്ന് പച്ചപ്പാര്‍ന്ന തേയിലത്തോട്ടങ്ങളും, സുഗന്ധവ്യഞ്‌ജനച്ചെടികളും മനോഹരമായ
നീര്‍ച്ചോലകളും നിറഞ്ഞുനില്‍ക്കുന്ന കൊച്ചു ഗ്രാമം...
ദൈവത്തിന്റെ സ്വന്തം നാടെന്നറിയപ്പെടുന്ന കേരളത്തില്‍, സ്വദേശികളുടെയും വിദേശികളുടെയും പറുദീസയായ നയനമനോഹരിയായ
വാഗമണ്ണിനും മണ്ണിനെ മാറോടണച്ച് മാര്‍തോമാശ്ലീഹായില്‍
നിന്നും ലഭിച്ച വിശ്വാസ പൈതൃകം നെഞ്ചിലേറ്റി നമ്മുടെ പിതാമഹന്‍മാര്‍ ആദ്യമായി കുടിയേറിപ്പാര്‍ത്ത ഹൈറേഞ്ചിലെ ആദ്യ കുടിയേറ്റ ഗ്രാമമായ ഉപ്പുതറയ്ക്കും ഇടയില്‍ തലയെടുപ്പോടെ ഉയര്‍ന്നുനില്‍ക്കുന്ന പുളിങ്കട്ട.
ഇടുക്കിജില്ലയിലെ പീരുമേട് താലൂക്കില്‍
ഉപ്പുതറ പഞ്ചായത്തില്‍പെട്ട പുളിങ്കട്ട ഗ്രാമത്തിന് പറയാന്‍ കഥകളേറെ.
കാഞ്ഞിരപ്പള്ളി രൂപതയുടെ ഭാഗമായ ഹൈറേഞ്ചിലെ വിശ്വാസ
ത്തിന്റെ കവാടമായ ഉപ്പുതറ വിശ്വാസത്തില്‍ അടിയുറച്ചപ്പോള്‍
അവിടെ വിശ്വാസികളുടെ എണ്ണവും വര്‍ധിച്ചു. മണ്ണിനെ സ്നേഹിച്ച ഹൈറേഞ്ചിന്റെ മക്കള്‍ മനസില്‍ സൂക്ഷിച്ച വിശ്വാസപൈതൃ
കം അതിന്റെ തനിമയില്‍ ജീവിക്കാനും പ്രഘോഷിക്കാനും ഇടം
തേടിയപ്പോള്‍ 1928 നവംബര്‍ 28-ന്
ഓണംകുളത്ത് ബഹു. ജോസഫച്ചന്‍ ഉപ്പുതറയുടെ ചരിത്രത്തിലേക്ക് കുടിയേറി. അങ്ങനെ ആദ്യമായി മരച്ചുവട്ടിലെ ഷെഡ്ഡില്‍, കാട്ടുകമ്പു കൊണ്ടുണ്ടാക്കിയ അള്‍
ത്താരയില്‍ ദിവ്യബലി അര്‍പ്പിക്കപ്പെട്ടു. ഉപ്പുതറയില്‍ വേരുപാകി
യ വിശ്വാസസമൂഹം വളര്‍ന്നു പന്തലിച്ച് ഹൈറേഞ്ചിന്റെ മറ്റു പല
ഭാഗങ്ങളിലേക്കും വ്യാപിച്ചു. അതിന്റെ ഭാഗമായി 1940-കളില്‍ പു
ളിങ്കട്ടയിലും ജനങ്ങള്‍ താമസം ആരംഭിച്ചു.
ആദ്യകാലങ്ങളില്‍ വിശ്വാസികളുടെ അഭ്യര്‍ഥന പ്രകാരം ഉപ്പുതറ, വെള്ളികുളം എന്നിവിടങ്ങളില്‍ നിന്ന് വൈദികരെത്തി ചെറു ഷെഡ്ലുകളിലും ഭവനങ്ങളിലും ബലിയര്‍പ്പിച്ചിരുന്നു. 1946 മേയ് ഒന്നിന് വില്ലന്താനത്ത് ശ്രീ.അപ്പി
നല്‍കിയ സ്ഥലത്ത് പുല്ലുമേഞ്ഞ ഷെഡ്ലഡുണ്ടാക്കി ബലിയര്‍പ്പണം അവിടെയാക്കി. പാറേല്‍ ബഹു.തോമസച്ചന്റെ നേതൃത്വത്തില്‍
1954-ല്‍ വി.ഗീവര്‍ഗീസിന്റെ നാമത്തില്‍ ഒരു താത്കാലിക ദൈവാലയം പണിയുകയും ദൈവദാസനായ മാര്‍ മാത്യു കാവുകാട്ട്
പിതാവ് അത് വെഞ്ചരിക്കുകയും ചെയ്തു.
- Fr. James Orappanchira (2014-2018)
- Fr. John Vazhappanadiyil (2018-2020)
- Fr. Varghese Chirackal (2020-2021)
- Fr. Jose Mannookulam (2021- 2022)
- Fr. Mathew Cherolil (2022-Present)
ഇടവകയിൽ സേവനം ചെയ്ത ദൈവാലയ ശ്രുശ്രൂഷികൾ
- തങ്കച്ചൻ കരിമാങ്കുളം
- സുനീഷ് പറക്കുഴിയിൽ
- അലക്സ് വരായാത്തുകരോട്ട്
- ജയേഷ് പുത്തൻപുരയ്ക്കൽ
Comments
Post a Comment